ക്രിക്കറ്റിനെയും സച്ചിന്‍ തെണ്ടുല്‍ക്കറിനെയും   സ്വന്തം പോലെ കാണുന്ന ഒരാള്‍ക്കും മറക്കാനാകാത്ത ഒരനുഭവമായിരിക്കും 1983. അക്ഷരാര്‍ത്ഥത്തില്‍ സച്ചിനില്‍ തുടങ്ങി സച്ചിനില്‍ അവസാനിക്കുന്ന ഒരു സിനിമ!! കപിലിന്‍റെ ചെകുത്താന്മാര്‍, ഹാട്രിക് മോഹവുമായി എത്തിയ വിന്‍ഡീസ് നിരയെ തകര്‍ത്തു ചരിത്രമായതുമുതല്‍ 2011-ല്‍ ഹെലികോപ്റ്റര്‍ ഷോട്ടില്‍ ധോണി ലോകകപ്പില്‍ മുത്തമിടുന്നതുവരെ ചര്‍ച്ചചെയുന്നുണ്ടെങ്കിലും കഥ അവതരിപ്പിച്ചിരിക്കുന്നത് സാധാരണക്കാരനായ രമേശന്‍റെ ജീവിതത്തിലൂടെയാണ്.

പാടത്തും പറമ്പിലും കളിച്ചുനടന്ന്‍ അമ്മയുടെ തല്ലു വാങ്ങിയവരും Razz ടെന്നീസ് ബോളില്‍ ടൂര്‍ണമെന്റ് കളിച്ചവരും, ആദ്യം ബാറ്റ് ചെയാന്‍ ഇടിയുണ്ടാക്കിയവരും , പരീക്ഷ തലേന്ന് കംബൈന്‍സ്റ്റഡി മാച്ച് കണ്ടവരും ഒരുപാട് ഗൃഹാതുരത്വം അനുഭവിചാവും തിയറ്റര്‍ വിടുക.

ഒട്ടനവധി പുതുമകള്‍ സമ്മാനിച്ചാണ് എബ്രിഡ് ഷൈന്‍ എന്ന പുതിയ സംവിധായകന്‍ കടന്നു വന്നിരിക്കുന്നത്.പത്താം ക്ലാസ്സുകാരന്‍ മുതല്‍ പത്തു വയസ്സുകാരന്‍റെ അച്ഛന്‍ റോള്‍ വരെ നിവിന്‍ പോളി വളരെ തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

ഒരുപാട് കാലഘട്ടങ്ങളും അനവധി കഥാപാത്രങ്ങളും പരിചയ പെടുത്തുന്ന സിനിമയില്‍ ആകെ മാറാതെ നില്‍കുന്നത് ക്രിക്കറ്റ്‌ മാത്രമാണ്.ക്രിക്കറ്റിനെയും സിനിമയേയും സ്നേഹിക്കുന്നവര്‍ക്ക് ഒരു വേള്‍ഡ് കപ്പ്‌ വിജയം പോലെ മധുരമുള്ളതായിരിക്കും ഈ സിനിമ.

ഒരു ട്വന്‍റി20യുടെ ആഘോഷത്തോടെയാണ് ഫസ്റ്റ് ഹാഫ് അവതരിപ്പിചിരിക്കുനത്. വഖാര്‍ യൂനിസ്നെ പേടിക്കുന്ന ‘ഡ്യൂപ്ലിക്കേറ്റ്‌ സച്ചിനും’, ഹിന്ദി സിനിമ കാണാത്തതുകൊണ്ട് സച്ചിന്‍ ആരാണെന്നറിയാത്ത ഭാര്യയും Razz, ഒരു ക്രികറ്റ് ബോളില്‍ തുടങ്ങുന്ന പ്രണയവും, എന്തിനും കൂടെയുള്ള സുഹൃത്തുക്കളും ,മകനെ എഞ്ചിനീയറാക്കാന്‍ കൊതിക്കുന്ന മാതാപിതാക്കളുടെ വികാരങ്ങളും .എല്ലാത്തിലുമുപരി ക്രിക്കറ്റെന്ന വികാരവും സച്ചിനെന്ന ഇതിഹാസവും ഫസ്റ്റ് ഹാഫ് സമ്പുഷ്ടമാക്കുന്നു.

രണ്ടാം പകുതി ഒരു ആഷസ്ടെസ്റ്റിന്‍റെ ഗൗരവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത് .ജീവിത പ്രാരാബ്ധങ്ങളുടെ ബൌണ്‍സറുകളോട് മല്ലിട്ട് രമേശന്‍ നടത്തുന്ന പോരാട്ടങ്ങളും ദൃഡനിശ്ചയവും സിനിമയില്‍ വീണ്ടും ആവേശം നിറക്കുന്നു. ആദ്യപകുതിയുടെ വേഗവും താളവുമില്ലെങ്കിലും ഏതൊരു രക്ഷിതാവും ചിന്തിക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ രണ്ടാം പകുതിയില്‍ ചര്‍ച്ച ചെയ്യുന്നു.

എബ്രിഡ് ഷൈന്‍ – ബിബിന്‍ ചന്ദ്രന്‍ ടീമിന്‍റെ തിരക്കഥയും ,പ്രദീപ് വര്‍മ്മയുടെ ക്യാമറയും, സിനിമയുടെ ഹൈലൈറ്റ്സാണ്. നിവിന്‍ പോളിക്കൊപ്പം നിക്കി ഗുല്‍റാനി,അനൂപ്‌ മേനോന്‍ ,ജോയ് മാത്യു ,ജേക്കബ്‌ ഗ്രിഗറി, ഭഗത് ,സീമ ജി നായര്‍ തുടങ്ങിയവരും മനോഹരമായ ഇന്നിംങ്ങ്സ് കാഴ്ച്ച വച്ചിരിക്കുന്നു. ഇവര്‍ക്കൊപ്പം അദൃശ്യനായി ചിത്രത്തിലെ ഏറ്റവും കരുത്തനായ കഥാപാത്രമായി ക്രിക്കറ്റ് ദൈവവും കൂടെയുണ്ട് Smile.

Cast

Nivin Pauly

You might also like More from author

Leave A Reply

Your email address will not be published.